Chemmeen -കടലോരം പാടിനടന്ന ഒരു ദുരന്തപ്രണയകഥ കേരളക്കരയാകെ അലയൊലികൊള്ളിച്ചു. ഈരേഴുകടലും കടന്ന് അതൊരു വിശ്വമഹാകാവ്യമായി..കടലിന്റെ മക്കളുടെ നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന ജീവിത വേദാന്തത്തിന്റെ കനത്തതും ഉന്നതവുമായ മതിൽക്കെട്ട് തകഴി നോവലിലുടനീളം വരച്ചു ചേർത്തിരിക്കുന്നു. സ്വദേശത്തും ,വിദേശത്തുമായി ഒട്ടു മിക്ക ഭാഷകളിലേക്കും തർജ്ജിമ ചെയ്യപ്പെട്ട നിലാവിന്റെ നാട്ടിലെ കഥപറയുന്ന ഈ കൃതിയാണ് മലയാള നോവലിന് ആദ്യത്തെ സാഹിത്യ അക്കാദമിഅവാർഡ് നേടിത്തന്നത്.കേരളത്തിന്റെ മഹാനായ കഥാകാരൻ തകഴി, കടൽ പശ്ചാത്തലത്തിൽ ഒരുക്കിയ മനോഹര നോവലാണ് ചെമ്മീൻ, പരീക്കുട്ടിയുടെെയും കറുത്തമ്മയുടെയും കഥ .