ഒരു മലയാള സാഹിത്യകാരനാണ് വി.ജെ. ജെയിംസ് ചെറുകഥകളും നോവലും എഴുതാറുണ്ട്. 2018 ൽ നിരീശ്വരൻ എന്ന നോവലിന് വയലാർ അവാർഡ് ലഭിക്കുകയുണ്ടായി ."അങ്ങനെ ആശിച്ചാശിച്ച് കള്ളന് നോട്ടംകൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി. ഗൂഢവിദ്യ പ്രാപ്തമായതോടെ എവിടെ എങ്ങനെ ഇതാദ്യം പ്രയോഗിക്കണമെന്നതായി അവന്റെ ധർമ്മസ കടം വിഷയതൽപരനായ ഒരു തസ്കരന് ഇവ്വിധ മൊരു നില കൈവന്നാലുണ്ടാവുന്ന സ്വാഭാവിക വിചാരങ്ങൾ കള്ളനെയും ആവേശിച്ചു. ഗാന്ധി നാമമുള്ള മുന്നാം തെരുവിലൂടെ ചുരിദാറിട്ടു പ്രലോഭിപ്പിച്ചു കടന്നുപോവാറുള്ള പെൺകുട്ടി യുടെ രാത്രിയുറക്കങ്ങളെക്കുറിച്ച് അപ്പോഴവന് വൈവശ്യമുണ്ടായി. അവളുടെ ഇരുനിലമന്ദിര'ത്തിന്റ്റെ മുകൾമുറിയിലേക്ക് അവന്റെ വിചാര ങ്ങൾ ഡ്രയിനേജ് പൈപ്പിന്റെ ലംബാവസ്ഥയി ലൂടെ അള്ളിപ്പിടിച്ച് കയറിപ്പോവാറുണ്ടായിരുന്നു. ഇനി വിചാരങ്ങൾക്ക് നേർവാതിലിലൂടെത്തന്നെ അക്രമണയാം സൂക്ഷ്മമായ ഒരു നോട്ടത്താൽ അവന്റ്റെ മുമ്പിൽ വാതായനങ്ങൾ പൂട്ടുതുറന്ന് നിവർന്നു കിടക്കുമല്ലോ?