ടി. പത്മനാഭൻ 1931 ൽ കണ്ണൂരിനടുത്തുള്ള പള്ളിക്കുന്നിൽ ജനിച്ചു. 1948 ലാണ് ആദ്യത്തെ കഥ പ്രസിദ്ധീകരിക്കുന്നത്. എഴുത്തച്ഛൻ പുരസ്ക്കാരം, വള്ളത്തോൾ പുരസ്ക്കാരം, വയലാർ അവാർഡ്, മുട്ട ത്തു വർക്കി പുരസ്ക്കാരം, മാതൃഭൂമി സാഹിത്യ പുരസ്ക്കാരം ....തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഹംസഗാനം എന്ന ഈ കൃതി ജീവിതത്തെ നിറഞ്ഞ ചിരിയോടെ കാണുന്ന 11 കഥകളുടെ സമാഹാരമാണ്. പുതിയ കഥയായ "രോഗിയും ചികിത്സയും" കൂടെ ഉൾപ്പെടുത്തിയ പുതിയ പതിപ്പ്.