ശ്രദ്ധേയനായ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും പത്ര പ്രവർത്തകനുമാണ് ജി.ആർ. ഇന്ദുഗോപൻ കൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗൽ എന്ന സ്ഥലത്ത് 1974 ഏപ്രിൽ 19-ന് ജനിച്ചു. അച്ഛൻ ടി. ഗോപിനാഥപിള്ള. അമ്മ സാധയമ്മ. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. മലയാള മനോരമയിൽ ചീഫ് സബ് എഡിറ്റർ ആയി ജോലി നോക്കുന്നു. ഒറ്റക്കയ്യൻ, ചിതറിയവർ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് എന്ന സിനിമയുടെ സംഭാഷണമെഴുതി. ഒറ്റക്കയ്യൻ സംവിധാനവും നിർവ്വഹിച്ചു. പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തിൽ ഐസ്-196°C ഒരു പരീക്ഷണം തന്നെയായിരുന്നു. നമ്മെയുമൊക്കെ നിയന്ത്രിക്കാൻ പോകുന്ന ഭാവിയെക്കുറിച്ചുള്ള വരുംകാല ശാസ്ത്രസത്യത്തിന്റെ ശക്തിയെക്കുറിച്ചാണ് നോവൽ.