C. കേശവൻ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനായിരുന്നു. ഒരു സാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം 1951 മുതൽ 1952 വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു. ധീരമായ സമരം കൊണ്ടും,ആദർശധീരത കൊണ്ടും വ്യക്തമായ വ്യക്തിമുദ്ര പതിപ്പിച്ച സി കേശവന്റെ ഐതിഹാസികമായ ഈ ആത്മകഥ ഓരോ മലയാളിയും വായിച്ചിരിക്കേണ്ടതാണ് .