നമ്മുടെ സമൂഹത്തിൽ നീതിയുടെ കാവലാളായി സധൈര്യം നിലകൊള്ളുന്ന ജസ്റ്റിസ് കെ. ടി. തോമസിന്റെ വിശിഷ്ടമായ രചന. താൻ സഞ്ചരിച്ച ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഇടനാഴികളിലേക്കുള്ള അദ്ദേഹത്തിന്റെ ഒരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം. ഒപ്പം തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ചില സന്ദർഭങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു. സത്യത്തിനും നീതിക്കും ധർമ്മത്തിനുമൊപ്പം നിർഭയം, നിരന്തരം നിലകൊള്ളുന്ന ജസ്റ്റിസ് കെ. ടി. തോമസാ റിന്റെ ഈ കൃതി ഒരേസമയം നമ്മുടെ ഹൃത്തിനെയും പ്രജ്ഞയെയും മഥിക്കുന്നതാണ്. ഈ ന്യായാധിപന്റെ ചിന്തകളും നിലപാടുകളും തുടർന്നും നമ്മുടെ സമൂഹത്തെ സ്വാധീനിക്കട്ടെ. -ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത