പി. വത്സല എഴുതിയ നോവലാണ് നെല്ല്. 1972-ലാണ് ഇത് പ്രസിദ്ധീകൃതമായത്ഇതിന് കുങ്കുമം പുരസ്കാരം ലഭിച്ചിട്ടുണ്ട്.ആദിവാസി ജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിഫലിപ്പിക്കുന്ന കൃതി. അവരുടെ ആചാരാനുഷ്‌ഠാനാദികളും, അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന കുടിയേറ്റക്കാരുടെ തന്ത്രങ്ങളും വിശദമായി പറഞ്ഞിരിക്കുന്ന പുസ്തകം. മനുഷ്യര്‍ ഒട്ടേറെയുണ്ട് നെല്ലില്‍ കഥാപാത്രങ്ങളായി. മാരയും മല്ലനും, രാഘവന്‍ നായര്, ജോഗി,. കുറുമന്‍. ഇവര്‍ക്കൊപ്പം ഇവരേക്കാള്‍ പ്രാധാന്യത്തോടെ വയനാടിന്റെ മണ്ണും പ്രകൃതിയും, തിരുനെല്ലിയിലെ കറുത്ത മണ്ണും . പി വത്സലയുടെ നെല്ല‌് എന്ന നോവൽ അരനൂറ്റാണ്ട് പിന്നിടുന്നു. വയനാട്ടിലെ ആദിവാസി ജീവിതവും ഗോത്ര‐കാർഷിക സംസ്‌കൃതികളും വായനാലോകത്തിന് പരിചയപ്പെടുത്തിയ പി വത്സലയ്‌ക്കാണ് 2021ലെഎഴുത്തച്ഛന്‍ പുരസ്കാരം .