ഇരുപത്തിയൊന്നുകാരനായ ഒരു നോവലിസ്റ്റിന്റെ ആദ്യ നോവലിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് അതേ നോവൽ അറുപതുകളുടെ ആദ്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ നോവൽ മത്സരത്തിൽ ഒന്നാം സമ്മാനവും നേടി. പിന്നെ പല തലമുറകളുടെ ഹൃദയത്തിൽ ഇടംതേടി ക്കൊണ്ട് നന്ദിനിക്കുട്ടിയും, ഉണ്ണേട്ടനും, ഗോപിയും അച്ചമ്പൂരിയും ഒക്കെ നിത്യ ഹരിത കഥാപാത്രങ്ങളായി വിരാജിക്കുന്ന മനുഷ്യ വ്യഥയുടെ ഈ നിഴൽപ്പാടുകൾ 21 പതിപ്പുകൾ പിന്നിട്ടിരിക്കുന്നു. ഇത് 22-ാം പതിപ്പാണ്. മനുഷ്യപ്പറ്റിന്റെ സുഗന്ധമുള്ള ഈ കൃതി മലയാളത്തിന് കിട്ടിയ മധുരമാണ് സി.