കന്നഡ സാഹിത്യത്തിലെ ഒരു കവിയും കഥാകൃത്തും നോവലിസ്റ്റുമായ ശ്രീകൃഷ്ണ ആലനഹള്ളി രചിച്ച ഒരു നോവലാണ് പാവത്താൻ (പരസംഗദ ഗെണ്ടെതിമ്മ).[ഗവ്വള്ളി എന്ന ഗ്രാമത്തിലെ ജീവിതങ്ങളെ പകർത്തുന്ന ഈ നോവൽ,ആ ഗ്രാമത്തിലെ അപരിഷ്കൃതമായ ചുറ്റുപാടുകളിലേയ്ക്ക് എത്തുന്ന നാഗരിക വസ്തുക്കളുടേയും,സാധാരണ മനുഷ്യരുടെ മുഗ്ധമായ അവസ്ഥകളേയും വരച്ചുകാട്ടുന്നു.[2] കന്നഡ സാഹിത്യത്തിലെ ഒരു കവിയും കഥാകൃത്തും നോവലിസ്റ്റുമായ ശ്രീകൃഷ്ണ ആലനഹള്ളി രചിച്ച ഒരു നോവലാണ് പാവത്താൻ (പരസംഗദ ഗെണ്ടെതിമ്മ). ഗവ്വള്ളി എന്ന ഗ്രാമത്തിലെ ജീവിതങ്ങളെ പകർത്തുന്ന ഈ നോവൽ,ആ ഗ്രാമത്തിലെ അപരിഷ്കൃതമായ ചുറ്റുപാടുകളിലേയ്ക്ക് എത്തുന്ന നാഗരിക വസ്തുക്കളുടേയും,സാധാരണ മനുഷ്യരുടെ മുഗ്ധമായ അവസ്ഥകളേയും വരച്ചുകാട്ടുന്നു.ആധുനിക കന്നട സാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരൻ ശ്രീ.ശ്രീകൃഷ്ണ ആലനഹള്ളി ജനിച്ചത് 1947 ഏപ്രിൽ 3 ന് മൈസൂറിലുള്ള ആലനഹള്ളി എന്ന സ്ഥലത്താണ്. "കാട്" എന്ന കൃതിയാണ് ആദ്യത്തെ നോവൽ. ഇത് സിനിമയുമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ "പാവത്താൻ" എന്ന കൃതി കുഗ്രാമത്തിലെ പാവങ്ങളുടെ ദുരന്തത്തിന്റെ കഥയാണ്. ദർശനമോ ദുരൂഹതയോ ഇല്ലാത്ത ഒരു കഥാകാവ്യം.