PLUS TWO ECONOMICS -MALAYALAM : ആമുഖം ഹയർസെക്കണ്ടറി, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, വി.എച്ച്.എസ്.ഇ. എന്നീ കോഴ്സുകൾക്ക് സാമ്പത്തികശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ടിയാണ് സാമ്പത്തികശാസ്ത്രം II എന്ന ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.എൻ.സി.ഇ.ആർ.ടി. സിലബസ്സിനേയും പാഠപുസ്തകങ്ങളേയുംആസ്പദമാക്കിയാണ് ഇത് രചിച്ചിട്ടുള്ളത്. സൂക്ഷ്മ-സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിന്റെഒരു ആമുഖ പഠനമാണ് ഈ ഗ്രന്ഥമെങ്കിലും വിഷയം സമഗ്രമായിതന്നെ പ്രതിപാദിച്ചിട്ടുണ്ട്. അതിനാൽ ഒരു റഫറൻസ് ഗ്രന്ഥമായും ഈ പുസ്തകം പ്രയോജനപ്പെടും. ലളിതവും സുഗമവുമായ ഭാഷയിലും ശൈലിയിലും വിഷയം അവതരിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ അദ്ധ്യായത്തിന്റെയും അവസാനഭാഗത്ത് എൻ.സി.ഇ.ആർ.ടി പ്രശ്നങ്ങളും, 2009 മുതൽ 2015 വരെയുള്ള ഹയർ സെക്കണ്ടറി പരീക്ഷാ ചോദ്യങ്ങളും അവയുടെ ഉത്തരവും നൽകിയിരിക്കുന്നു.