PLUS TWO HISTORY MALAYALAM | EXCEL
MRP ₹ 230.00 (Inclusive of all taxes)
₹ 210.00 9% Off
₹ 45.00 delivery
Hurry Up, Only 1 item left !
Delivered in 5 working days
  • Share
  • Author :
    Prof,E.RAJAN ,Dr,HUSSAIN RANDATHANI ,P.BHAGILAKSHMI
  • Pages :
    399
  • Publisher :
    Excel Publishers
  • Publisher address :
    Excel Publishers ,T C 54/2029,Olarikkara,Oppo:Mother Hospital,Thrissur ,Kerala680012
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
Description

PLUS TWO HISTORY MALAYALAM | EXCEL :ചരിത്രം 11 (ഇന്ത്യാചരിത്രം - പ്രതിപാദ്യം & കേരളചരിത്രം - പ്രതിപാദ്യം) എന്ന പരിഷ്കരിച്ച ഈ പുന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മുമ്പിൽ അവതരിപ്പിക്കാൻ തങ്ങൾക്ക് സന്തോഷമുണ്ട്. എൻ.സി.ഇ. ആർ.ടി സിലബസ്സിന്റെയും പാഠപുസ്തകത്തിന്റെയും അടിസ്ഥാനത്തിലാണ് ഇത് പ്രധാനമായും സംവിധാനം ചെയ്തിരിക്കുന്നത്. ഹയർ സെക്കണ്ടറി, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, സി.ബി.എസ്.ഇ. കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യാചരിത്രത്തിലെ സംഭവങ്ങളെല്ലാം ഒരു കൊല്ലത്തിനുള്ളിൽ പഠിക്കുക അസാദ്ധ്യമാണെന്നിരിക്കെ അവിടെആമുഖമാ യൊരു തെരഞ്ഞെടുപ്പ് വേണ്ടിവരും. ഇന്ത്യാചരിത്രത്തിലെ മുഴുവൻ സംഭവങ്ങളും വിവരിക്കുന്നതിനുപകരം തെരഞ്ഞെടുത്ത ചില സംഭവങ്ങൾ ആ ത്തിൽ പരിശോധിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇന്ത്യാചരിത്രത്തെക്കുറിച്ച് ഏതാണ്ടാറിന് സ്കൂൾ ക്ലാസ കളിൽനിന്നും വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കും. ചില കാര്യങ്ങൾ കുറെ കൂടി വിസ്തരിച്ചു മനസ്സിലാക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. പ്രതിപാദിക്കേണ്ട കാര്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ സാമ്പത്തികം, സാമൂഹ്യം, സാംസ്കാരികം, രാഷ്ട്രീയം, മതം എന്നീ വിവിധ മണ്ഡലങ്ങൾ ഉൾപ്പെടുത്താൻ ഇവിടെ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു പ്രത്യേക കാലത്തെ രാഷ്ട്രീയ ത്തേയും അന്നു നിലനിന്നിരുന്ന അധികാരശക്തിയുടെ സവിശേഷതകളേയും തുറന്നു കാണിക്കുന്നവയാണ് ചില പ്രതിപാദ്യങ്ങൾ (Themes), മറ്റു ചില പ്രതിപാദ്യങ്ങൾ സമൂഹം എങ്ങിനെ രൂപപ്പെട്ടു എന്നു വിശദമാക്കുന്നു. അവ എങ്ങിനെ പ്രവർത്തിക്കുന്നു, എങ്ങിനെ മാറുന്നു എന്ന കാര്യവും വിശദമാക്കുന്നുണ്ട്. മറ്റു ചില പ്രതിപാദ്യങ്ങൾ ആ കാലത്തെ മതപരമായ പ്രവർത്തനത്തിന്റെ സംക്ഷിപ്ത ചിത്രം വരച്ചു കാട്ടുന്നു. കൂട്ടത്തിൽ ആ കാലത്തെ ആചാരസമ്പ്രദായങ്ങളിലേക്കും അവ വെളിച്ചം വീശുന്നു.പുസ്തകം നിങ്ങളോടു പറയുന്നു. ഇതിലെ ഓരോ പ്രതിപാദ്യവും (Theme) ചരിത്ര നിർമ്മാണ കലയെക്കുറിച്ചു നമുക്ക് വിവരങ്ങൾ നൽകുന്നവ യാണ്. ചരിത്ര നിർമ്മാണത്തിനാവശ്യമായ തെളിവുകൾ എങ്ങനെയാണ് ചരിത്രകാരന്മാർ കണ്ടെത്തുന്നതെന്നും ആ തെളിവുകൾ വിശകലനം ചെയ്ത് എങ്ങനെയാണ് ശരിയായ നിഗമനങ്ങളിൽ എത്തുന്നതെന്നും ഈ ഹാരപ്പൻ സംസ്കാരത്തെക്കുറിച്ചുള്ള ഒന്നാമത്തെ പ്രതിപാദ്യം ഹാരപ്പൻ സംസ്കാരത്തിന്റെ സവിശേഷതകൾ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ഹാരപ്പൻ സംസ്കാരകാലത്ത് വികസിച്ചുവന്ന പ്രധാന നഗരകേന്ദ്രങ്ങളിൽഒന്നായ മോഹൻ ജോദാരോവിന്റെ വികാസം പ്രത്യേക പഠനത്തിനു വിഷയീഭവിപ്പിച്ചിരിക്കുന്നു. പ്രശസ്തരായ പുരാവസ്തു ശാസ്ത്രജ്ഞരുടെ ഖനന പര്യവേക്ഷണങ്ങളുടെ വിശദമായ വിവരം ഈ പ്രതിപാദ്യത്തിൽനിന്നും നിങ്ങൾക്ക് ലഭിക്കുന്നു. ഇന്ത്യാ ചരിത്രത്തിന്റെ സിലബസ്സിൽ കേരള ചരിത്രസംബന്ധിയായ രണ്ട് അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളം ആധുനിക കാലത്തിനുമുന്” (Pre Modern Kerala). "കേരളം ആധുനികതയിലേക്ക് (Kerala Towards Modernity) എന്നിവയാണ് ആ അദ്ധ്യായങ്ങൾ, കേരള ചരിത്രത്തിലെ പ്രാചീനകാലം, മദ്ധ്യകാലം, ആധുനിക കാലം എന്നീ മൂന്നു ഘട്ടങ്ങളിലും നടന്ന പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളിലേക്ക് ഈ അദ്ധ്യായങ്ങൾ വിരൽ ചൂണ്ടുന്നു. വിവിധ പ്രതിപാദ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പതിയുന്നു. ചരിത്ര സംഭവങ്ങളെ കാലാനുക്രമരീതിയിൽ വിവരിച്ചു പോവുകയല്ല ഈ പുസ്തകത്തിൽ ചെയ്തിരിക്കുന്നത്. സംഭവപര സിരകളിലൂടെ എങ്ങനെയാണ് സാമൂഹ്യവികാസം സംഭവിക്കുന്നത് എന്നതിന്റെ സൂക്ഷ്മമായ അന്വേഷണങ്ങൾ കൂടിയാണ്. ഓരോ പ്രതിപാദ്യവും, സംഭവങ്ങളെ മാത്രമല്ല, ആ സംഭവങ്ങൾ ഉണ്ടാകാനിടയായ സാമ്പത്തികസാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക കാരണങ്ങളിലേക്കും അന്വേഷണം നീളുന്നു. മഹാന്മാർ ചരിത്രം സൃഷ്ടിക്കുന്നതുപോലെ ചരിത്രം എങ്ങനെയാണ്. മഹാന്മാരെ സൃഷ്ടിക്കുന്നതെന്നും ഈ പുസ്തകം നിങ്ങൾക്ക് വെളിവാക്കിത്തരുന്നു. ഇതിലെ മുഴുവൻ പ്രതിപാദ്യങ്ങളിലൂടെയും ശ്രദ്ധാപൂർവം കടന്നു.പോയാൽ ഇന്ത്യാ കേരള ചരിത്രത്തിന്റെ വികാസപരിണാമത്തിന്റെ ഏറെക്കുറെ പൂർണ്ണമായ ഒരു ചിത്രം നിങ്ങൾക്കു ലഭിക്കുമെന്നുറപ്പാണ്. പുതിയ ഗ്രേഡിങ്ങ് രീതിയനുസരിച്ചുള്ള മാതൃകാചോദ്യങ്ങളാണ് ഓരോ അധ്യായത്തിന്റെയും അവസാന ഭാഗത്ത് ചേർത്തിരിക്കുന്നത്. കൂടാതെ പുതിയ എൻ.സി.ഇ.ആർ.ടി സിലബസ്സും മാതൃകാചോദ്യപേപ്പറും അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

Customer Reviews ( 0 )
You may like this products also