പി.എസ്.സി. നടത്തുന്ന എല്ലാ പ്രിലിമിനറി മെയിൻ പരീക്ഷകൾക്കും സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെയുളള യൂണിഫോം പോസ്റ്റുകൾ, എൽ.പി./യു.പി. സ്കൂൾ ടീച്ചർ പരീക്ഷകൾ ഉൾപ്പെടെയുള്ള മറ്റെല്ലാ പരീക്ഷകൾക്കും ഉപയോഗപ്പെടുത്താവുന്ന അത്യു ത്തമ പഠനസഹായിയാണിത്. സ്പെഷ്യൽ ടോപ്പിക്സ് ഉൾപ്പെടെ എല്ലാ ചോദ്യങ്ങൾക്കും ആദ്യാവ സാനം മികച്ച വിശദീകരണങ്ങൾ നൽകി ഗവേഷണാത്മകമായി തയ്യാറാക്കിയിട്ടുളള ഈ പഠന ഗ്രന്ഥം ഉന്നത റാങ്കുകളോടെ ഒട്ടേറെ ഉദ്യോഗങ്ങൾ ഉറപ്പാക്കാൻ നിങ്ങളെ പ്രാപ്തരാക്കും എന്നത് നിസ്തർക്കമാണ്.ചോദ്യകർത്താക്കൾക്കും അധ്യാപകർക്കും അതുപോലെ പഠനത്തിൽ ഏത് നിലവാരത്തിൽ നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്കും ഈയൊരു പഠനഗ്രന്ഥം മികച്ച മുതൽക്കൂട്ടായിരിക്കും. ജനറൽ ഇംഗ്ലീഷ്, അടിസ്ഥാന ഗണിതം, മാനസികശേഷി പരിശോധന, മലയാള വ്യാകരണം എന്നീ വിഭാഗങ്ങളിൽ നിന്നുള്ള മാർക്കുകൾ പൂർണ്ണമായും ഉറപ്പാക്കുന്ന തരത്തിലാണ് ഓരോ ചോദ്യപേപ്പറും വിശകലനം ചെയ്തിട്ടുള്ളത്.