കവിയും നിരൂപകനും സാംസ്കാരിക പ്രവർത്തകനും ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റുമായിരുന്നു എം. ഗോവിന്ദൻ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. പിൽക്കാലത്ത് മലയാളസാഹിത്യത്തിൽ ശ്രദ്ധേയരായിത്തീർന്ന ഒരു പിടി സാഹിത്യകാരന്മാരെ വളർത്തികൊണ്ടുവന്നതിൽ ഗോവിന്ദന്റെ പങ്ക് വലുതാണ്.അങ്ങനെ എം. ഗോവിന്ദന്റെ കൈപിടിച്ച് സാഹിത്യലോകത്ത് എത്തിയവരിൽ ആനന്ദ് ഉൾപ്പെടെ പല മുൻനിര സാഹിത്യകാരന്മാരുമുണ്ട്.പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ബന്ധം സർപ്പം എന്ന രചനയിൽ കാണാൻ കഴിയും. നാഗക്കളത്തിലെന്നപോലെ ഈ കഥയിലും ചുവപ്പും,പച്ചയും,മഞ്ഞയും എല്ലാം നിറഞ്ഞാടുന്നു. അതുപോലെ നാടോടിചിത്രകലയുടെ പാരമ്പര്യവും, വർണബോധവും ഇവിടെ പ്രകടമാക്കുന്നുമുണ്ട്.