SRIMAD BHAGAVATHAM MALAYALAM MOOLAM 2 VOLUMES ശ്രീമദ് ഭാഗവതം മൂലം മലയാളം ഗുരുവായൂർ ദേവസ്വം 2 ഭാഗം
₹ 300.00
₹ 120.00 delivery
Sold Out !
  • Share
  • Author :
    SRI.VEDA VYASAN
  • Pages :
    1280
  • Format :
    Hardbound
  • Publisher :
    GURUVAYUR DEVASWOM
  • Publisher address :
    GURUVAYUR DEVASWOM ,GURUVAYUR ,KERALA
  • Language :
    Malayalam
  • Country of Origin :
    India
  • HSN Code :
    49011010
Description

ഭഗവാന്റെ കഥയാണ് ഭാഗവതം ,ഭാരതത്തിലെ പൗരാണിക തത്ത്വജ്ഞാന ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമഹാഭാഗവതം അല്ലെങ്കിൽ ശ്രീമദ് ഭാഗവതം. പുരാണങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.ഭഗവാൻ വേദവ്യാസൻ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തിൽ തന്നെ പറഞ്ഞിരിയ്ക്കുന്നത്.പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്.ഓരോ അധ്യായത്തേയും ഓരോ സ്കന്ദം എന്നു പറയപ്പെടുന്നു.അതിൽ ദശമസ്കന്ദത്തിലാണ് ശ്രീകൃഷ്ണാ‍വതാരത്തെപ്പറ്റി പറഞ്ഞിരിയ്ക്കുന്നത്. വേദങ്ങൾ വിന്യസിച്ചു കഴിഞ്ഞ ശേഷം ധർമ്മ വിചിന്തനം ചെയ്യുന്ന മഹാഭാരതവും എഴുതിയ വേദവ്യാസന് എന്തോ ഒരു തൃപ്തിയില്ലായ്മ അനുഭവപ്പെട്ടു.ഈ അനുഭവം നാരദ മഹർഷിയുമായി പങ്കുവച്ചപ്പോൾ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഭഗവത് സ്വരൂപം മുഴുവൻ വ്യക്തമാക്കുന്ന ഒരു കൃതി സമാധിയിലിരുന്ന് എഴുതാൻ തുടങ്ങുകയും ചെയ്തു.ഈ കൃതിയാണ് ഭാഗവതം.വേദവ്യാസൻ ഭാഗവതം,മകനായ ശുകബ്രഹ്മമഹർഷിയ്ക്ക് പറഞ്ഞു കൊടുക്കുകയും ശുകബ്രഹ്മൻ പരീക്ഷിത്ത് മഹാരാജാവിന് അതു പറ ഞ്ഞു കൊടുക്കുകയും ചെയ്തു. മുനിശാപമേറ്റ പരീക്ഷിത്ത് പൂർണ്ണ വിരക്തി വന്നവനായി ജലപാനം പോലുമില്ലാതെ ഗംഗാനദിക്കരയിൽ പ്രായോപവേശം ചെയ്യാനായി ഇരിയ്ക്കുകയായിരുന്നു.അപ്പോഴാണ് ശുകബ്രഹ്മ മഹർഷി അവിടെയെത്തിയത്.ശുകബ്രഹ്മ മഹർഷി ഇത് മഹാരാജാവിന് പറഞ്ഞുകൊടുക്കുമ്പോൾ അവിടെയിരുന്ന് ഒരു സൂതനും ഈ കഥ കേൾക്കുകയുണ്ടായി.

Customer Reviews ( 0 )
You may like this products also