ഒരു ബ്രസീലിയൻ നോവലിസ്റ്റാണ് പൗലോ കൊയ്‌ലോ. 1947 ഓഗസ്റ്റ് 24-ആം തീയതി റിയോ ഡി ജനീറോയിൽ ജനിച്ചു.കുട്ടിക്കാലത്ത് ഒരു സാഹിത്യകാരനാകണമെന്നുള്ള ആഗ്രഹത്തെ അദ്ദേഹത്തിന്റ്റെ മദ്ധ്യവർഗ്ഗ കുടുംബം എതിർത്തിരുന്നു; അത്, മനോരോഗത്തിന്റ്റെ ലക്ഷണമെന്നാരോപിച്ച് പലതരം ചികിത്സകൾക്കും അദ്ദേഹത്തെ വിധേയനാക്കി. ആംസ്റ്റർഡാമിലെ ഒരു കാപ്പിക്കടയിൽ വച്ച് പരിചയപ്പെട്ട ഒരു അജ്ഞാതൻ കോയ്ലോയെ കത്തോലിക്ക സഭയിലേക്ക് ആകർഷിക്കുകയും, അദ്ദേഹം സാൻഡിയാഗോവിലേക്ക് തീർത്ഥാടനത്തിനു പുറപ്പെടുകയും ചെയ്തു. 1987ൽ, തീർത്ഥാടനത്തിനു ശേഷം തന്റെ അനുഭവങ്ങളും, സാധാരണ മനുഷ്യരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങളും കോർത്തിണക്കിയ ദി പിൽഗ്രിമേജ് എന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. .പ്രാചീന വിജ്ഞാനത്തിനുവേണ്ടി നടത്തുന്ന അന്വേഷണമാണ് എഴുത്തുകാരൻ ഇതിൽ വിവരിക്കുന്നത്. അതിനായി ഫ്രാൻസിലെ സെൻ്റജീൻ പൈഡ്ടി പോർട്ടിൽനിന്നും സ്പെയിനിലെ സാന്റിയാഗോയിലേക്കു 700 കിലോമീറ്റർ ദൂരത്തിൽ പാരമ്പരാഗതപാതയിലൂടെ അദ്ദേഹം യാത്ര ചെയ്തു. വളരെ കാവ്യാത്മകമായ ഭാഷയിലാണ് ഗ്രന്ഥകാരൻആ യാത്ര ഇതിൽ വിവരിച്ചിരിക്കുന്നത്.