ഉർദുവിലെ ഏറ്റവും മികച്ച കഥാകൃത്തുക്കളിലൊരാളായ സാദത്ത് ഹസൻ മാൻതുവിന്റെ കഥകളുടെയും ലേഖനങ്ങളുടെയും സമാഹാരം. ഇന്ത്യാവിഭജനമായിരുന്നു മാൻതുവിന്റെ എഴുത്തിന്റെ അടിസ്ഥാനപ്രേരണയായി വർത്തിച്ച പ്രധാനഘടകം. വിഭജനം മാൻതുവിനെ ഉന്മാദിയും അരാജകവാദിയുമാക്കി മാറ്റി. കലാപങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യരെ പുനഃസൃഷ്ടിക്കുകയാണ് മാൻതു. തീവ്രാനുഭവമായി മാറുന്ന രചനകളുടെ സമാഹാരം.