കെ.ആർ. മീര എഴുതിയ ഒരു മലയാള നോവലാണു ആരാച്ചാർ. മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ഈ നോവൽ ഡി സി ബുക്സാണു പുസ്തക രൂപത്തിൽ പ്രസാധനം ചെയ്തിരിക്കുന്നത്. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ഒരു പെൺ ആരാച്ചാരുടെ കഥ പറയുകയാണ് ഈ നോവൽ. സമകാല ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിന്റ്റെ സൂക്ഷ്മമായ ചില തലങ്ങളെ ചെന്നുതൊടുന്നതും ഇന്ത്യാചരിത്രത്തിൻെറ സംഘർഷങ്ങളെ മുഴുവൻ ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റ്റെ യുദ്ധ രംഗത്തേക്ക് കൊണ്ടുവന്ന് സംഭ്രമിപ്പിക്കുന്നതുമായ ഒരു രചനാതന്ത്രം ഈ നോവലിൽ കെ.ആർ. മീര ഈ അർഥത്തിൽ ഒരു പാൻ ഇന്ത്യൻ നോവൽ എന്ന വിശേഷണം ഈ നോവൽ അർഹിക്കുന്നുണ്ടു .ബംഗാൾ പശ്ചാത്തലമാക്കിയ നോവൽ, പരമ്പരകളായി വധശിക്ഷനടപ്പാക്കൽ തൊഴിലാക്കിയ ഒരു കുടുംബത്തിന്റെ കഥപറയുന്നു. നോവലിലെ കേന്ദ്ര കഥാപാത്രമായ ചേതന, തന്റ്റെ പരമ്പരാഗത തൊഴിൽ സ്വായത്തമാക്കാനായി തീവ്രപ്രയത്നം ചെയ്യുന്ന ശക്തയായ ഒരു സ്ത്രീയാണ്. 22 വയസുകാരിയായ ചേതനയുടെ കുടുംബത്തിന്റ്റെ തൊഴിൽ ചരിത്രം 440 BCE വരെ നീണ്ടുകിടക്കുന്നതാണ്.പ്രസ്തുതകുടുംബത്തിലേക്ക് പുതിയൊരു വധശിക്ഷ കടന്നുവരുമ്പോൾ, 451 പേരെ കാലപുരിക്ക് കൈപിടിച്ചയച്ചിട്ടുള്ള 88 വയസായ ചേതനയുടെ പിതാവ് തൊഴിലെടുക്കാനാവാത്ത വിധം വാർദ്ധക്യബാധിതനാണ്. കൈയും കാലും മുറിച്ചുമാറ്റപ്പെട്ട സഹോദരനാലും ഈ തൊഴിലെടുക്കാനാവില്ല. ബാക്കിയുള്ളത് ചേതനയാണ്.തുടർന്ന് വായിക്കു ....