ശ്രദ്ധേയനായ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും പത്ര പ്രവർത്തകനുമാണ് ജി.ആർ. ഇന്ദുഗോപൻകൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗൽ എന്ന സ്ഥലത്ത് 1974 ഏപ്രിൽ 19-ന് ജനിച്ചു. അച്ഛൻ ടി. ഗോപിനാഥപിള്ള. അമ്മ സാധയമ്മ. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. മലയാള മനോരമയിൽ ചീഫ് സബ് എഡിറ്റർ ആയി ജോലി നോക്കുന്നു. ഒറ്റക്കയ്യൻ, ചിതറിയവർ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് എന്ന സിനിമയുടെ സംഭാഷണമെഴുതി. ഒറ്റക്കയ്യൻ സംവിധാനവും നിർവ്വഹിച്ചു. പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് (2012)[1] കുങ്കുമം കഥ അവാർഡ് അബുദാബി ശക്തി അവാർഡ് (കൊടിയടയാളം) കുങ്കുമം നോവൽ അവാർഡ് (1997 - ഭൂമിശ്മശാനം) തീരബന്ധു അവാർഡ് (മണൽജീവികൾ) ആശാൻ പ്രൈസ് (മുതലലായനി-100% മുതല) മികച്ച നവാഗതസംവിധായകനുള്ള ജെസി ഫൌണ്ടേഷൻ പുരസ്കാരം (ഒറ്റക്കയ്യൻ) നൂറനാട് ഹനീഫ് നോവൽ പുരസ്കാരം 2018 (പടിഞ്ഞാറെ കൊല്ലം ചോരക്കാലം) ജി.ആർ. ഇന്ദുഗോപന്റെ ശ്രദ്ധേയമായ ഒരു രചനയാണ് "അമ്മിണിപ്പിള്ള കൊലക്കേസ് ". ഇണക്കങ്ങളും പിണക്കങ്ങളും ഏറെ ഉണ്ടായാലും സ്നേഹത്തിന്റെ കരുതൽ "അമ്മിണിപ്പിള്ള വെട്ടുകേസിൽ" എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.