ഒരു സ്ഥലത്ത് ഉത്ഭവിച്ച നദി പല കൈവഴികളിലായി പിരിയുന്നതു പോലെ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന വിചിത്രമായ പരിണാമ ങ്ങളുടെ ആകർഷകമായ ചിത്രങ്ങളാണ് ഈ നോവലിൽ കൃത ഹസ്തനായ തകഴി വരച്ചുകാട്ടുന്നത്. ജാതിമതവിശ്വാസങ്ങളെയെല്ലാം ആ ബന്ധങ്ങൾ തകർത്തെറിയുന്നു. ഹിന്ദുവും മുസൽമാനും ക്രിസ് ത്യാനിയും അവിടെ ഒന്നാകുന്നു. പാവപ്പെട്ടവരുടെ ലോകത്തുനിന്ന് തകഴി മറ്റൊരു കഥ കണ്ടെടുക്കുകയാണ് അഞ്ചുപെണ്ണുങ്ങൾ എന്ന ഈ ചെറിയ സുന്ദരമായ നോവലിൽ.