സൃഷ്ടിയുടെ ആരംഭം മുതൽ ഇന്നേവരെ യാതൊരുവിധ മാറ്റവും സംഭവിക്കാത്ത ഭാഷയാണ് വൈദിക ഭാഷ, അപ ഭ്രംശങ്ങളോ തത്ഭവങ്ങളോ സ്വരശുദ്ധിഹീനതയോ അതിൽ കടന്നു കയറിയിട്ടില്ല. ആധുനിക ഭാഷയെ വൈദിക ഭാഷാശ്രേണിയിൽപ്പെടുത്തി ആർഷഗ്രന്ഥങ്ങളെ വായിച്ചാൽ അത് വലിയ അപരാധമാകും. സാമാന്യബുദ്ധിയുടെ ഭാവനയിൽ സ്ത്രീപദവി, ജാതിചിന്ത എന്നിവ വികലമായി വിലയിരുത്തപ്പെടുമെന്ന് തെളിവ് നിരത്തി വിശകലനം ചെയ്യുന്ന സമുജ്വല രചന