മധുനായർ കുത്തിബാരിയിൽ ഒരു വലിയ മൈ താന് നടുവിൽ ഒരുകൊച്ചു കൊട്ടാരം പോലെ ടാഗോറിന്റെ ജന്മഗൃഹം കണ്ടു. 'ഒന്നര നൂറ്റാണ്ടുമുമ്പ് പണിതീർത്ത ഈ ഇരുനില മാളിക ഇന്നും വലിയ കേടുപാടു കൾ കൂടാതെ നിലനിറുത്തിയിരിക്കുന്നു. അക്കാര്യത്തിൽ ഈ മുസ്ലീം രാഷ്ട്രഭരണം കൈയാളിയ അധികാരികളെമാനിക്കുകത ന്നെവേണം. പ്രഭുകുമാരനെപ്പോലെ ടാഗോർ ഇവിടെ ജനിച്ചുവളർന്നു. അപ്പൂപ്പൻ ശരിക്കും ഈ നാട്ടിലെ രാജകുമാരനായിരുന്നു. പിതാവ് മഹർഷി ആയിരുന്നെങ്കിലും ലൗകികലോകം കൈവെടിഞ്ഞിരുന്നില്ല. വൃക്ഷലതാദികളും കുള ങ്ങളും മയിൽക്കൂട്ടങ്ങളും മാനുകളും നിറഞ്ഞ പരി സരമായിരുന്നു ടാഗോറിന്റെ ബാല്യകാലത്തെ കുത്തിയബാരി. ബാല്യമനസ്സിൽത്തന്നെ ടാഗോ റിൽ കവി ഹൃദയം പൊട്ടിമുളച്ചു എന്നു ന്യായമായും അനുമാനിക്കാം. പതിനെട്ടാം വയസ്സിൽ കുത്തിയ ബാരിവിട്ട് ഇംഗ്ലണ്ടിൽ പഠനാർത്ഥം പോയി തിരി കെ വന്ന് കൊൽക്കത്തയിൽ താമസമാക്കിയെങ്കി ലും ടാഗോർ പലതവണ കുത്തിബാരിയിലെത്തി വർ ഷങ്ങളോളം താമസിച്ചിട്ടുണ്ട്. ഈ സന്ദർശനങ്ങളെ ല്ലാം സാഹിത്യപരമായിരുന്നു. അദ്ദേഹത്തിന് നോബൽ സമ്മാനം നേടിക്കൊടുത്ത ഗീതാഞ്ജലിയുടെ അവസാന മിനിക്കുപണികൾ കുത്തിബാരിയിലെ ജന്മ ഗൃഹത്തിലിരുന്നാണ് ചെയ്തത്.