കടക്കാരിൽനിന്നും രക്ഷനേടുവാനും പുറംനാടുകളിലെ ചൂതാട്ടകേന്ദ്രങ്ങൾ സന്ദർശിക്കാനുമായി ദസ്തയേവ്‌സ്കി പശ്ചിമ യൂറോപ്പിലാകെ സഞ്ചരിച്ചു. ഈയവസരത്തിൽ മുൻപരിചയമുണ്ടായിരുന്ന അപ്പോളിനാറിയ സുസ്ലോവ എന്ന സ്ത്രീയുമായുള്ള സ്നേഹബന്ധം പുതുക്കുവാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സുസ്ലോവ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന നിരസ്സിച്ചു. ഇത് ദസ്തയേവ്സ്കിയെ തികച്ചും നിരാശനാക്കി. പിന്നീടാണ് അന്ന ഗ്രിഗോറിയേന നിക്കിന എന്ന പത്തൊൻപതുകാരിയെ ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും ജീവിതസഖിയാവുന്നതും.1866 ഒക്ടോബറിൽ ചൂതാട്ടക്കാരൻ നോവലിന്റെ രചനയിൽ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറായി എത്തിയതായിരുന്നു അന്ന. 1867 ഫെബ്രുവരിയിൽ ദസ്തയോവ്സ്കി അന്നയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികൾ പിറന്നത് ഈ ഘട്ടത്തിലാണ്.സിദ്ധാന്തങ്ങളുടെ പരിമിത മാനദണ്ഡങ്ങള്‌കൊണ്ട് അളക്കാന് കഴിയാത്ത പ്രകൃതിക്ഷോഭമായിരുന്ന ദസ്തയെവ്‌സ്‌കിയുടെ ആത്മകഥാംശം വലിയ തോതിലുള്‌ക്കൊള്ളുന്ന കൃതി. ഇതിഹാസസമാനങ്ങളായ നോവലുകളിലെ ദസ്തയെവ്‌സ്‌കിയന് കഥാപാത്രങ്ങള് ഈ ചെറുനോവലിന്റെ കരുക്കളില്‌നിന്നും രക്തമാംസങ്ങളുള്‌ക്കൊണ്ട് പുറത്തുവന്നവരാണെന്ന് സൂക്ഷ്മാവലോകനത്തില് വെളിവാകുന്നു.