എല്ലാ വർഷവും ഇന്ത്യയിലെ മികച്ച ബിരുദധാരികളിൽ ആത്മവിശ്വാസമുള്ളവർ കയറിപ്പറ്റാനാഗ്രഹിക്കുന്ന ഒരു ട്രെയിനാണ് പഴയ ഡൽഹി സ്റ്റേഷനിൽനിന്നും തണുത്ത സെപ്റ്റംബറിൽ ഡെറാഡൂണിലേക്കു യാത്രതിരിക്കുന്ന മുസ്സോറി എക്സ്പ്രസ്. സിവിൽ സർവീസ് പരീക്ഷാവിജയികളിൽ ഏറ്റവും മികച്ച റാങ്കു നേടിയ മുന്നൂറു പേർ ഈ ട്രെയിനിൽ മുസ്സോറിയിലെ ഐ.എ.എസ്. പരിശീലനകേന്ദ്രത്തിലേക്ക് യാത്രതിരിക്കും. നിങ്ങൾക്കും ആഗ്രഹമുണ്ടാകും. ആ ട്രെയിനിൽ ഒരാളായി ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. എന്നിവയിലൊന്നിൽ കയറിപ്പറ്റാൻ. എങ്കിൽ നിശ്ചയമായും ഈ പുസ്തകം വായിച്ചിരിക്കണം. ആയിരത്തോളം പുതു സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിന്റെ വാക്കുകളിലൂടെ സിവിൽ സർവീസിലേക്കുള്ള പടവുകൾ അനായാസം ചവിട്ടിക്കയറാം.