സഹകരണ മേഖലയിലെ എല്ലാവിധ നിയമ വ്യവസ്ഥകളും ലളിതമായ ഭാഷയിൽ സമഗ്രമായി. ഈ ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഒരേപോലെ ഫലപ്രദമായി കൈകാര്യം ചെയ്യാനുതകും വിധമാണ് ഈ ഗ്രന്ഥം ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലെയും ബിരുദ വിദ്യാർത്ഥികൾക്ക് പൊതുവെയും ജെ.ഡി.സി., എച്ച്.ഡി.സി. വിദ്യാർത്ഥികൾക്ക് വിശേഷിച്ചും പ്രയോജന പ്പെടുന്ന രീതിയിൽ അതീവ ശ്രദ്ധയോടെയാണ് ഈ പുസ്തകം സംവിധാനം ചെയ്തിട്ടുള്ളത്. സഹകരണ രംഗത്തെ നിയമ വ്യവസ്ഥകളും ഭേദഗതികളും മറ്റും കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെട്ട രൂപത്തിൽത്തന്നെ ഓരോ പാഠഭാഗവും ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത.