കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് - II (Theory & Practical} എന്ന ഈ പുസ്തകം പരിഷ്കരിച്ച എസ്.സി.ഈ.ആർ. ടി. സിലബസ്സിന്റെയും പാഠപുസ്തകത്തിന്റെയും അടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, വി.എച്ച്.എസ്.ഇ. കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.സിലബസ്സിലുള്ള വിഷയങ്ങൾ മുഴുവനും ലളിതവും സുഗമവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഓരോ പാഠഭാഗവും വളരെ എളുപ്പത്തിൽ മനസ്സിലാ ക്കുന്നതിന് വിശദീകരണം, കൃത്യതയാർന്ന ഡയഗ്രമുകൾ എന്നിവ കൊടുത്തിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഇത് സമ്പൂർണ്ണമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിൽ നിന്നുള്ള പരിഭാഷയ്ക്കുണ്ടാകാറുള്ള കൃത്രിമത്വം ഒഴിവാക്കി, മലയാളത്തിന്റെ തനതായ ശൈലിയിലാണ് ഇതിലെ പാഠഭാഗങ്ങൾ കമപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കമ്പ്യൂട്ടർ മേഖലയിൽ സുപരിചിതമായ ഇംഗ്ലീഷ് പദങ്ങൾ അതേപടി ഉപയോഗിക്കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ ഗ്രേഡിങ് രീതിയനുസരിച്ചുള്ള മാതൃകാചോദ്യങ്ങളും HSE ചോദ്യങ്ങളും ഓരോ അധ്യായത്തിന്റെയും അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്.