എല്ലാ മത്സരപരീക്ഷകളിലും ഉന്നതവിജയം ഉറപ്പുവരുത്തുന്നതിനും പഠനം സുഗമമാക്കുന്നതിനുമുള്ള പുതിയ ഫോർമുലയാണ് ഈ പുസ്തകത്തിന്റെ ഗുണമേന്മ. ഒരേ ഉത്തരമുള്ള ഒരുപാടു ചോദ്യങ്ങളാണ് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡ് ഹോൾഡർ ജയകർ ഇതിൽ പരിചയപ്പെടുത്തുന്നത്. ഇംഗ്ലീഷ്, ഗണിതം എന്നീ വിഭാഗങ്ങളുടെ പഠനത്തിന്റെ എളുപ്പമാർഗ്ഗം പി.എസ്.സി. അടക്കമുള്ള മത്സരപ്പരീക്ഷകൾക്ക് ഉപകാരപ്രദമാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കും റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കാവുന്നതും ക്വിസ് മത്സരങ്ങളിൽ ആധാര ഗ്രന്ഥമായി തിരഞ്ഞെടുക്കാവുന്നതുമായ വിജ്ഞാനശേഖരം ഈ പുസ്തകം ഉൾക്കൊള്ളുന്നു.