സി. രാധാകൃഷ്ണൻ മലയാളത്തിലെ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ ലഭിച്ചു. മതങ്ങൾക്കതീതമായി ഏതു പ്രശ്നസങ്കീര്ണതയിലും ഏവർക്കും ജീവിതവിജയത്തിനുള്ള ഒരു വഴികാട്ടി. സാധാരണക്കാർക്ക് മനസിലാകാത്തവിധം സങ്കീർണമാണോ ഗീത, ഗീതയിലുള്ളത് എന്താണ് എന്തിനുള്ളതാണ്, മതഗ്രന്ഥമാണോ.എന്നീ ചോദ്യങ്ങൾക്കു മറുപടിപറയുന്നു ഈപുസ്തകത്തിലൂടെ -ഭഗവത്‌ഗീതയുടെ ഒരു ആധുനിക വായന സാധ്യമാക്കുന്ന കൃതി .