ഏതു ദോഷങ്ങൾക്കും തക്കതായ പ്രായശ്ചിത്ത ചെയ്താൽ പരിഹാരമുണ്ടാകുമെന്നു തീച്ചയാണ്. ഈ സാമാന്യ നിയമം ഗ്രഹപീഡകളെസ്സംബന്ധിച്ചും ശരി യാണല്ലൊ. എന്നാൽ, ഗ്രഹദോഷങ്ങൾക്കു സമഗ്രമായ ഒരു പ്രായശ്ചിത്തവിധി ഇതുവരെ പുറത്തുവന്നു കണ്ടി ട്ടില്ല. അതിനാൽ, എത്രയോ മുമ്പുതന്നെ ഇങ്ങനെ ഒരു പുസ്തകം പ്രസിദ്ധം ചെയ്യുന്നതു അത്യാവശ്യമായിരുന്നു . ഇത്തരം പുസ്തകങ്ങളെ രണ്ടു തരമായി പറയാം. ഒന്ന വിധിപരവും മറെറാന്നു അനുഷ്ഠാനപരവുമാകുന്നു. ഇന്നിന്ന ദോഷങ്ങൾക്കു ഇന്നിന്ന പ്രായശ്ചിത്തമാണു ചെയ്യേണ്ട തെന്നു പറയുന്നതാണു വിധിപരം. അത്തരം പ്രകരണ ൾ അവിടവിടെയായി കാണാം. ഈ പുസ്തകത്തിലെ ഒന്നാമദ്ധ്യായം തന്നെ പ്രകരണമാണല്ലൊ. പക്ഷേ, സാമാ ന്യജനങ്ങൾക്കു ഇത്തരം ഗ്രന്ഥം കൊണ്ട് യാതൊരു പ്രയോ ജനവുമുണ്ടാകില്ല. ബൌധായനീയസ്നാനം ചെയ്യണം. ഗ്രഹങ്ങളുടെ ഔഷധങ്ങളെക്കൊണ്ട് സ്നാനം ചെയ്യണം എന്നും മറ്റും പറഞ്ഞതുകൊണ്ട് സാമാന്യജനങ്ങൾ എന്താണു പ്രയോജനം ? പിഴിഞ്ഞു പാച്ച് വേണം; വസ്തി ചെയ്യണം എന്നും മറ്റും പറഞ്ഞാൽ, രോഗി എന്തു ചെയ്യാൻ കഴിയും ? അനുഷ്ടാനവും കൂടി വിശദമായി പ്രതിപാദിയ്ക്കുന്നതായാൽ മാത്രമെ സാമാന്യജനങ്ങൾക്കു ഉപകാരപ്രദമാകു. ഈ വിഷയത്തിൽ അത്തരം പുസ്തക ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നതു ഒരു കുറവ് തന്നെയാണ് .