ഗള്ളിവറുടെ യാത്രകൾ ലോകം മുഴുവൻ വായിക്കപ്പെട്ട ഒരു പുസ്തകമാണ്. "മന്ത്രിതലം മുതൽ നഴ്സറിവരെ വായിച്ച പുസ്തകം' എന്ന് മഹാകവി അലക്സാണ്ടർ പോപ്പ് ഈ പുസ്തകത്തെ അടയാളപ്പെടുത്തുകയുണ്ടായി. ഭാവനാലോകത്തിന്റെ മഹത്തായ അനാവരണമാണ് ഈ കൃതി, അനേകം കപ്പലുകളുടെ ക്യാപ്റ്റനും ഡോക്ടറുമായ ഗള്ളിവർ എന്ന നായകൻ എത്തിപ്പെടുന്ന അദ്ഭുതം വിളയുന്ന ഭൂമികകൾ നാല് ഭാഗങ്ങളായി ഇതിലവതരിപ്പിക്കുന്നു. ജന്മനാ തിന്മയോട് ഇതിൽ ഉയർന്നു വരുന്നതുകാണാം. 'ലില്ലിപുഷ്യൻ', 'യാഹു തുടങ്ങിയ പുതിയ പദങ്ങൾ സംഭാവനചെയ്തുകൊണ്ട് സാംസ്കാരികമായ ഒരധിനിവേശം തന്നെ ഭാഷയിൽ സാധിച്ചെടുത്ത ഈ കൃതി വിസ്മയകരമായ ഉൾക്കാഴ്ചയാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. ആഭിമുഖ്യമുള്ളവരെയും യദൃച്ഛയാ തിന്മയിലേക്കു വീണുപോകുന്നവരെയും കുറിച്ചുള്ള അന്വേഷണവും.