"ഇരുപതാം നൂറ്റാണ്ടിലെ അവതാരമായ നാരായണഗുരുദേവനെ ക്കുറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജനത മനസ്സിലാക്കി ക്കൊണ്ടിരിക്കുന്നതേയുള്ളൂ. ഇനി വരാനിരിക്കുന്ന നൂറ്റാണ്ടുകളിലൂടെയാവാം ആ ഗുരുദർശനം ഒരുപക്ഷേ, പൂർണ്ണ മായി സാക്ഷാത്കരിക്കപ്പെടുക. ആ നിലയ്ക്ക് 'ഗുരുപൗർണ്ണമി' ഈ നൂറ്റാണ്ടിന്റെയല്ല. വരുന്ന നൂറ്റാണ്ടുകളുടെയും മഹാകാവ്യമാണ്.:" -മഹാകവി അക്കിത്തം "ഗുരുപൗർണ്ണമി വെറുമൊരു കാവ്യമല്ല. ജീർണ്ണാവസ്ഥയിൽനിന്ന് വർത്തമാനസമൂഹത്തെ തട്ടിയുണർത്താനുള്ള ആഹ്വാനമാണ്. അദ്വൈതവേദാന്തത്തിൻ്റെ അതിലളിതവും പ്രായോഗികവുമായ ആവിഷ്‌കാരമാണ്. സർവ്വോപരി ഈ കാലഘട്ടത്തിൻ്റെ ആവശ്യ വുമാണ്." -പി. പരമേശ്വരൻ