ഇക്കി' എന്നാൽ 'ജീവൻ' 'ജീവിതം', 'ഗായ് ' എന്നാൽ 'മൂല്യം' നല്കുന്നത്. ഒരു ഇക്കിഗായ് അതായത് ജീവിക്കാൻ ഒരു കാരണം.ജപ്പാൻകാരെ സംബന്ധിച്ച്, എല്ലാവർക്കും ഒരു ഇക്കിഗായ് ഉണ്ട്.ഏറ്റവുമധികം ദീർഘായുസ്സോടെ ആളുകൾ ജീവിക്കുന്ന ആ ജപ്പാൻ ഗ്രാമത്തിലുളളവരുടെ അഭിപ്രായത്തിൽ, ആഹ്ളാദത്തോടെ ഏറെക്കാലം ജീവിക്കാ നുള്ള ഏറ്റവും പ്രധാന വഴി, ആ ഇക്കിഗായിയെ കണ്ടുപിടിക്കലാണ്. അഭിനിവേശവും ജീവിതദൗത്യവും പ്രവ ത്തികളും തൊഴിലുമെല്ലാം പരസ്പരം വിഭജിക്കപ്പെടുന്നിടത്ത് - ഓരോ ദിനവും അർഥനിർഭ രമാക്കാൻ കഴിയും. രാവിലെ എഴുന്നേൽക്കാനുള്ള ഒരു കാരണമായി അത് മാറും. നിരവധി ജപ്പാൻകാർ ഒരിക്കലും വിരമിക്കാതിരിക്കുന്നതിനുള്ള കാരണം ഇതാണ്.എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം.ഈ വിശിഷ്ടകൃതി ശ്രദ്ധയോടെ വായിച്ച്, ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ, ഇത്രയും കാലം ഭാവനയിൽ മാത്രമുണ്ടായിരുന്ന ഒരു ലോകത്തേക്ക് അതു നിങ്ങളെ കൊണ്ടുപോകും.പുതിയ ഒരു ഭൂപ്രകൃതി കാണുന്നതുപോലെ, വലിയ മാറ്റങ്ങളും അത്ഭുതങ്ങളും അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ.