ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും,പത്രപ്രവർത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ട്രീയ പ്രവർത്തകനുമാണ് ഗബ്രിയേൽ ഗാർസിയ മാർക്വേസ് -1927 മാർച്ച് 6 - 2014 ഏപ്രിൽ 17. മുഴുവൻ പേര് ഗബ്രിയേൽ ജോസ് ദെ ല കൊൻകോർദിയ ഗാർസ്യ മാർക്കേസ് (Gabriel José de la Concordia García Márquez). 1982-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു. സ്പാനിഷ് ഭാഷയിൽ ഇദ്ദേഹം എഴുതിയ ഏകാന്തതയുടെ നൂറ് വർഷങ്ങൾ(1967) എന്ന നോവൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഒരു നോവൽ ആയി(ജൂലൈ 7-ലെ കണക്കു പ്രകാരം 36 മില്യൺ കോപ്പികൾ). കൊളംബിയയിൽ ആയിരുന്നു ജനനം എങ്കിലും മാർക്വേസ് കൂടുതൽ ജീവിച്ചതും മെക്സിക്കോയിലും,യൂറോപ്പിലുമായിരുന്നു. മാജിക്കൽ റിയലിസം എന്ന ഒരു സങ്കേതം അദ്ദേഹത്തിന്റെ കൃതികളിൽ ഉപയോഗിയ്ക്കപ്പെടുകയുണ്ടായി. ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുന്നതും, അതേ സമയം തന്നെ ജനപ്രീതി ഉള്ളവയുമാണ് മാർക്വേസിന്റെ രചനകൾ.1927 മുതൽ 1950 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കഥ പറയുന്ന ഈ പുസ്തകത്തിൽ മാർകേസിന്റെ കുടുംബം, സ്കൂൾ വിദ്യാഭ്യാസം, പത്രപ്രവർത്തകനും ചെറുകഥാകൃത്തുമായ അദ്ദേഹത്തിന്റെ ജീവിതം, നോവലുകൾ എഴുതാൻ പ്രേരിപ്പിച്ച യഥാർത്ഥ സംഭവങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നു. താൻ വളർന്ന വീട്ടിലേക്ക് മടങ്ങിയെത്തിയ അനുഭവവും ഓർമ്മകളും തന്റെ ഭൂതകാലമൊക്കെയും യാഥാർത്ഥ്യവും മാന്ത്രികതയും കലർത്തിയ വ്യതിരിക്തമായ തന്റെ ശൈലിയിൽ അദ്ദേഹം വിശദീകരിക്കുന്നു. ബന്ധങ്ങൾ, രാഷ്ട്രീയം, പുസ്തകങ്ങൾ, സംഗീതം, കൊളംബിയ എന്നിവയും കഥ പറയാനൊരു ജീവിത ത്തിന്റെ ഭാഗമാകുന്നുണ്ട്. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ആത്മകഥയുടെ ആദ്യ വാല്യമാണ് ലിവിങ് ടു ടെൽ ദ ടെയിൽ-കഥ പറയാനൊരു ജീവിതം .