Kayar-കയർതകഴി ശിവശങ്കരപ്പിള്ള എഴുതിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചു പറ്റിയ ഒരു നോോവലാണ് 'കയർ'.'കയർ'- മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഇത്രയധികം മനോഹരമായി വിവരിച്ച മറ്റൊരു കൃതിയും മലയാളസാഹിത്യത്തിൽ ഇല്ല എന്ന് പറയാം... കേരളത്തിന്റെ സുപ്രധാനമായ പല മാറ്റങ്ങൾക്കും വേദിയായ ഒരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്... പല കാലഘട്ടങ്ങളിലൂടെയും കടന്നു പോകുന്ന കഥയിൽ കേരളത്തിലെ പല സാമൂഹികവും രാഷ്ട്രീയപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.ഒപ്പം തന്നെ കൃഷിയിൽ അടിയുറച്ചു നിന്ന് ജീവിച്ചിരുന്ന ഒരു പറ്റം ആളുകളുടെ ജീവിതം കൂടിയാണ് കഥയിൽ പറയുന്നത്.... മലയാളസാഹിത്യത്തിൽ സുവർണ്ണലിപിയാൽ എഴുത്തപ്പെടേണ്ട ഒരു കൃതിജ്ഞാനപീഠ അവാർഡ് നേടിയ തകഴിയുടെ മഹത്തായ രചന .