1969 ലെ കേരള സഹകരണ സംഘം നിയമത്തിലും ചട്ടങ്ങളിലും മാറുന്ന കാലത്തിന് അനുശ്രുതമായി കാലാകാലങ്ങളിൽ ഒട്ടനവധി ഭേദഗതികൾ ഉണ്ടായിട്ടുണ്ട്. അങ്ങിനെ സഹകരണ പ്രസ്ഥാനത്തിന്റെ നിലനിൽപിനും പ്രവർത്തനത്തിനും ആധാരമായ ചട്ടക്കൂട് എന്ന നിലയിലാണ് സഹകരണ നിയമത്തെയും ചട്ടങ്ങളെയും നാം നോക്കിക്കാണുന്നത്. എന്നാൽ സഹകരണ നിയമത്തിലും അനുബന്ധ ചട്ടങ്ങളിലും കാലാകാലങ്ങളിൽ ഉണ്ടായിട്ടുള്ള ഭേദഗതികൾ യഥാവിധി ക്രോഡീകരിച്ച് സഹകാരികൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ പാകത്തിലുള്ള പ്രസിദ്ധീകരണങ്ങൾ കാര്യമായി ഇല്ല എന്നത് ഒരു കുറവ് തന്നെയാണ്. എന്നാൽ ആ കുറവ് ഈ പുസ്തകം പരിഹരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.