കുറ്റാന്വേഷണ സാഹിത്യത്തിൽ വേറിട്ട സർഗ്ഗവൈഭവം. അതിനീഗൂഡമായ രചനാരീതി. മാമന്ദിരത്തിലെ കൊലയാളിയുടെ അടുത്ത് വായനക്കാരൻ എത്തുമ്പോൾ, അതിവിദഗ്ധമായി മറ്റൊരാളിലേക്ക് വായനക്കാരന്റെ കർമ്മബുദ്ധിയെ ഞെട്ടിച്ചുകൊണ്ട്, അതീവകൃത്യവും, സംഭവബഹുലവും എന്നാൽ അതിലളിതവുമായി, കുറ്റാന്വേഷകൻ ആ കേസ് ഡയറി പൂർത്തിയാക്കുമ്പോൾ നമ്മളറിയാതെ ഒരു നെടുങ്കൻ നിശ്വാസം നമ്മളിൽ നിന്നും ഉതിർന്നു വീഴുന്നു. കുറ്റാന്വേഷണ നോവൽ സാഹിത്യത്തിൽ ലക്ഷണമൊത്തൊരു നോവലിന്റെ പൂർണ്ണത അതാകുന്നു മാമന്ദിരത്തിലെ മരണമൊഴികൾ. കുറ്റാന്വേഷകർ നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതി.