കെ-ടെറ്റ്, എച്ച്.എസ്.എ, സെറ്റ്, നെറ്റ്, ജെ.ആർ.എഫ്, ഐ.എ.എസ് തുടങ്ങിയ മത്സരപരീക്ഷകൾ വിജയിക്കാനുള്ള വസ്തുനിഷ്ഠപഠനഗ്രന്ഥം. ഭാഷയുടെ ക്ലാസിക്കൽ പദവി, വിവിധ പ്രസ്ഥാനങ്ങൾ, കാല്പനികത മുതൽ ഉത്തരാധുനികത, ആധുനികാനന്തരതവരെ, ജീവചരിത്രം, ആത്മകഥ, സഞ്ചാരസാഹിത്യം, ഹാസ്യസാഹിത്യം, ബാലസാഹിത്യം, ഫോക്ലോർ, കേരളചരിത്രം, മാധ്യമസാഹിത്യം എന്നീ പാഠ്യപദ്ധതികൾ, ചോദ്യോത്തരപേപ്പറുകൾ, പരിശീലനക്കളരി, കാവ്യഭാഗങ്ങൾ എന്നിവ ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. യു.ജി.സി. നെറ്റ് പരീക്ഷയുടെ പരിഷ്കരിച്ച സിലബസ് പ്രകാരമുള്ള ചോദ്യപേപ്പറുകളും ഈ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്