മലയാള ചെറുകഥാകൃത്താണ് എസ്. ഹരീഷ് . കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം എസ് ഹരീഷിന്റെ ആദം എന്ന പുസ്തകത്തിന് ലഭിച്ചു.മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ' ആധുനികോത്തര മലയാളിയുടെ ജാതിചിന്തയിലേക്ക് വിരൽ ചൂണ്ടുന്ന ചെറുകഥയാണ്. മീശ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരവേ, ക്ഷേത്ര വിശ്വാസികളുടെയും ചില ഹിന്ദു സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് പിൻവലിച്ചു .പുലയക്രിസ്ത്യാനിയായ പവിയാൻ മകൻ വാവച്ചൻ മീശ വളർ ത്താൻ ഒരുമ്പെട്ടത് നാട്ടിലെങ്ങും വിവാദമായി മീശയുടെ ചുറ്റും മധ്യതിരുവിതാംകുറിന്റെ ചരിത്രം വട്ടമിട്ടു പറന്നു. നാട്ടിലെ പെണ്ണു ങ്ങളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും മീശയിൽ കുരുങ്ങി. പോലീസും അധികാരികളും ജന്മിമാരും വിശയെ ഭയന്നു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ പടർന്നു. തന്റെ തുടക യെക്കാളും വളർന്ന മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പ തീർത്തു മീശയെയും മീശയോടൊപ്പം വളർന്ന ഒരു കാലത്തെയും അഗാധമായി അടയാളപ്പെടുത്തുകയാണ് ആധുനിക ക്ലാസിക് നോവലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിൽ.