NMMS പരീക്ഷയെക്കുറിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ യുവപ്രതിഭകളെ കണ്ടെത്തി കോ ളർഷിപ്പ് നൽകുന്നതിനായി കേരളത്തിലെ ഗവൺമെന്റ് /എയ്ഡഡ് സ്കൂളുകളിൽ എട്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി എസ്. സി. ഇ. ആർ.ടി. (SCERT) സംസ്ഥാന തലത്തിൽ നടത്തുന്ന പരീക്ഷയാണ് നാഷണൽ മീൻസ് മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMS). 90 മിനിറ്റ് വീതമുള്ള രണ്ടു പാർട്ടുകളിലായാണ് ടെസ്റ്റ് നടത്തുന്നത്. അതിൽ ഒന്നാം പാർട്ടിൽ ഭാഷേതര വിഷയങ്ങളായ (Scholastic Aptitude Test - SAT) സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നിവയിൽ നിന്ന് 90 വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ടായിരിക്കും. രണ്ടാം പാർട്ടിൽ മനോനൈപുണ്യം പരിശോധിക്കുന്ന (Mental Ability Test MAT) 90 വസ്തുനിഷ്ഠ ചോദ്യങ്ങളുണ്ടായിരിക്കും.