വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ. തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു. വടക്കൻ കേരളത്തിന്റെ സാംസ്കാരിക ചിത്രങ്ങൾ. ഇവിടെ തോൽവികളുടെ തുരുത്തിൽ കുറേ മനുഷ്യർ. തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടക്കഥകൾ, ചൂഷണത്തിന് വിധേയരാകുന്ന പെൺജീവിതങ്ങൾ, വിപ്ലവ പുഷ്പാഞ്ജലി, സെക്സ് ലാബ്, ചെക്കിപ്പൂത്തണ്ട്, മൂങ്ങ, ഇത് ഭൂമിയാണ് തുടങ്ങിയ കഥകൾ വായനയുടെ ഹൃദയഭാരങ്ങൾ കൂടിയാകുന്നു.