മഹാത്മാഗാന്ധി സര്‍വ്വകലാശാല ബി. എ. സെമസ്റ്റര്‍-3 കോംപ്ലിമെന്‍ററി കോഴ്സ് മലയാളം ''ഒരു വൈയാകരണമനസ്സിന്‍റെ തെളിമയും ഗരിമയുമുള്ള കഥാപാത്രംതന്നെയാണ് നോവലില്‍ ഹനുമാന്‍. സ്വന്തം വാല്‍ച്ചുരുളുകളുടെ സിംഹാസനത്തിലിരുന്നുകൊണ്ട് ആ മനസ്സ് ചുറ്റുപാടും നോക്കുന്നു. കഴുത്തും തലയും മാത്രം അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ച് ആ മനസ്സ് സ്വത്വപ്രതിഷ്ഠ നേടുകയാണ്. ജീവിതത്തിന്‍റെ കടല്‍ ചാടിക്കടക്കുകയാണ്.''