മലയാളസാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വർക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവൽക്കരിച്ചത്.മുട്ടത്തുവർക്കി കുട്ടികൾക്കുവേണ്ടി എഴുതിയ മലയാളം നോവലാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. 1961-ലാണ് ഈ നോവൽ ആദ്യം പ്രസിദ്ധീകരിച്ചത്. മാതാപിതാക്കളില്ലാതെ , അമ്മയുടെ സഹോദരിയോടൊപ്പം അനാഥരായി വളർന്ന ബേബി, ലില്ലി എന്നീ കുട്ടികളുടെ കഥ.ബാലസാഹിത്യ രചനയിൽ മുട്ടത്തുവർക്കിയുടെ മാസ്റ്റർപീസ് ആയിരുന്ന ഒരു കുടയും കുഞ്ഞുപെങ്ങളും സ്‌കൂളുകളിൽ ഉപപാഠപുസ്തകമായി പഠിപ്പിക്കപ്പെട്ടു. വിവിധ ഇന്ത്യൻഭാഷകളിലേക്കും റഷ്യൻഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ടു ഈ കൃതി. മലയാളത്തിലെ പ്രധാന ബാലസാഹിത്യകൃതികളിലൊന്നാണ്.മഴയുള്ള ഒരു ദിവസം സ്‌കൂളില്‍ പോവുകയായിരുന്ന ലില്ലിയെ കുടയില്‍ കയറ്റാതിരുന്ന പണക്കാരിയായ സഹപാഠി ഗ്രേസിയുടെ നെറ്റി ബേബി എറിഞ്ഞു പൊട്ടിക്കുന്നു. മടങ്ങി വരുമ്പോള്‍ സഹോദരിക്ക് ചില്ലുകൈപ്പിടിയില്‍ കുരുവിയുടെ രൂപമുള്ള കുടയുമായി വരുമെന്ന ഉറപ്പ് നല്‍കി ബേബി വീടുവിട്ടിറങ്ങുന്നു.കഥ വായിക്കു ...