ജീവിതവിജയത്തിന്ന് അത്യന്താപേക്ഷിതമായ ധർമതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം. പഞ്ചതന്ത്രത്തിൽ അഞ്ച് തന്ത്രങ്ങൾ ഉൾപ്പെടുന്നു. ഓരോ തന്ത്രത്തിലും വിവിധശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച അനേകം കഥകൾ അടങ്ങിയിരിയ്ക്കുന്നു. അഞ്ച് തന്ത്രങ്ങൾ ഇവയാണ്. മിത്രഭേദം മിത്രലാഭം കാകോലൂകീയം ലബ്ധപ്രണാശം അപരീക്ഷിതകാരിതം. മലയാളത്തിൽ കുഞ്ചൻ നമ്പ്യാരുടെ പ്രസിദ്ധമായ പുനരാഖ്യാനത്തിനു ശേഷം നിരവധി പേർ പഞ്ചതന്ത്രകഥകൾ പുനരാഖ്യാനം ചെയ്തിട്ടുണ്ട്. പഞ്ചതന്ത്രം പുനരാഖ്യാനം എം.ആർ. പ്രദീപ്.