സവിശേഷമായൊരു രചനാശൈലി കൊണ്ട് മലയാള സാഹിത്യത്തിൽ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ അഥവാ വി. കെ. എൻ.നായർ പ്രമാണിയായ ചാത്തുനായർ സർ ചാത്തുനായർ ആകുന്നതും തുടർന്നു പടിപടിയായി വളർന്നു ഒടുവിൽ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്നതുമായ കഥ പറയുന്ന നോവൽ ആണ് "പിതാമഹൻ ,ഫ്യൂഡലിസത്തില് നിന്ന് ബൂർഷ്വാ ജനാധിപത്യത്തിലേക്കുള്ള കേരളത്തിന്റെ പരിണാമത്തിന്റെ ഉള്ളിൽ മറഞ്ഞു കിടന്നവയെ തുറന്നു കാട്ടുന്നുഇതിലെ സർ ചാത്തുനായർ എന്നും പ്രസക്തനായ കഥാപാത്രം ആണ്.ആധുനിക കാലത്തിന്റെ 'മോക് എപ്പിക്കാ'ണ് പിതാമഹാനെന്നു കെ പി അപ്പൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.മുട്ടത്തു വർക്കി അവാർഡു നേടിയിട്ടുണ്ട് ഈ നോവൽ..വി.കെ.എൻ നർമ്മം അതിന്റെ എല്ലാ സൌന്ദര്യതോടെയും ഈ ക്യതിയിൽ വായിക്കാം .