ആമുഖം +2 Concise ബിസിനസ്സ് സ്റ്റഡീസ് എന്ന പരിഷ്കരിച്ച ഈ പുസ്തകം വിദ്യാർത്ഥി കളുടെയും അധ്യാപകരുടെയും മുമ്പിൽ അവതരിപ്പിക്കാൻ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. പരിഷ്കരിച്ച എൻ.സി.ഇ.ആർ.ടി. സിലബസ്സിന്റെയും പാഠപുസ്തക ത്തിന്റെയും അടിസ്ഥാനത്തിലും ഹയർ സെക്കണ്ടറി, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, വി.എച്ച്.എസ്.ഇ. എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടുമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. മാനേജ്മെന്റിന്റെ അടിസ്ഥാനതത്വങ്ങൾ, ധർമങ്ങൾ, ബിസിനസ് ഫിനാൻസ്, വിപണനം എന്നിവ യാണ് ഇതിലെ ഉള്ളടക്കം. സിലബസ്സിലുള്ള വിഷയങ്ങൾ മുഴുവനും ലളിതവും സുഗമവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. മാനേജ്മെന്റ് തത്വങ്ങളെ വളരെ കൃത്യമായും സമഗ്രമായും ഇതിൽ വിശദീകരിച്ചിരിക്കുന്നു. ഏറ്റവും പുതിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഇത് സമ്പൂർണമാക്കിയിട്ടുണ്ട്. മാനേജ്മെന്റ് തത്വങ്ങൾ ഒറ്റനോട്ട ത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന അനുയോജ്യമായ ഡയഗ്രാമുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷിൽനിന്നുള്ള പരിഭാഷയ്ക്കുണ്ടാകാറുള്ള കൃത്രിമത്വം ഒഴിവാക്കി, മലയാളത്തിന്റെ തനതായ ശൈലിയിലാണ് ഇതിലെ പാഠഭാഗങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വാണിജ്യരംഗത്ത് സുപരിചിമായ ഇംഗ്ലീഷ് പദങ്ങൾ അതേപടി ഉപയോഗിക്കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്.പുതിയ ഗ്രേഡിങ് രീതിയനുസരിച്ചുള്ള മാതൃകാചോദ്യങ്ങളും HSE ചോദ്യങ്ങളും ഓരോ അധ്യായത്തിന്റെയും അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്. കൂടാതെ സിലബസും മാതൃകാചോദ്യക്കടലാസും അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട് .