PLUS TWO POLITICAL SCIENCE MALAYALAM : ആമുഖം രാഷ്ട്രമീമാംസ - 1 (സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയവും സമകാലിക ലോക രാഷ്ട്രീയവും) എന്ന പരിഷ്കരിച്ച ഈ പുസ്തകം വിദ്യാർത്ഥികളുടെയും അധ്യാപക രുടെയും മുമ്പിൽ അവതരിപ്പിക്കാൻ എനിക്ക് സന്തോഷമുണ്ട്. പരിഷ് കരിച്ച എൻ.സി.ഇ.ആർ.ടി. സിലബസ്സിന്റെ അടിസ്ഥാനത്തിൽ ഒരു റഫറൻസ് പുസ്തകമായും ഹയർ സെക്കണ്ടറി, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, വി.എച്ച്.എസ്.ഇ., സി.ബി.എസ്.ഇ. കോഴ്സു കൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടുമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. സിലബസ്സിലുള്ള വിഷയങ്ങൾ മുഴുവനും ലളിതവും സുഗമവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയവും സമകാലിക ലോകരാഷ്ട്രീയവും വളരെ കൃത്യമായും സമഗ്രമായും ഇതിൽ വിശദീകരിച്ചിരിക്കുന്നു. ഏറ്റവും പുതിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഇത് സമ്പൂർണമാക്കിയിട്ടുണ്ട്. മലയാള ത്തിന്റെ തനതായ ശൈലിയിലാണ് ഇതിലെ പാഠഭാഗങ്ങൾ ക്രമപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രാഷ്ട്രമീമാംസയിൽ സുപരിചിതമായ ഇംഗ്ലീഷ് പദങ്ങൾ അതേപടി ഉപയോഗിക്കുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ ഗ്രേഡിങ്ങ് രീതിയനുസരിച്ചുള്ള മാതൃകാ ചോദ്യങ്ങളാണ് ഓരോ അധ്യായ ത്തിന്റെയും അവസാന ഭാഗത്ത് ചേർത്തിരിക്കുന്നത്.