കേരള PSC നടത്തുന്ന പ്ല നിലവാരത്തിലുള്ള തസ്തികകളുടെ മുഖ്യ പരീക്ഷയുടെ പുതിയ സിലബസിനെ അടിസ്ഥാനമാക്കി ടാലന്റ് അക്കാഡമി പുറത്തിറക്കിയ PlusTwo Level Mains റാങ്ക്ഫയലിന്റെ പരിഷ്കരിച്ച രണ്ടാമത്തെ പതിപ്പാണിത്. യുവ ഉദ്യോഗാർത്ഥികളുടെ സ്വപ്ന ഉദ്യോഗങ്ങളായ യൂണിഫോം തസ്തികകളിലേക്ക് നിയമിക്കപ്പെടാനുള്ള മികച്ചൊരു അവസരമാണിത്. വർഷങ്ങളായി PSC പഠിക്കുന്ന ആളുകൾ ഉള്ളപ്പോൾ എനിക്ക് എങ്ങനെ ജോലി കിട്ടാനാണ് എന്നുള്ള ചിന്തകളൊക്കെ ഇവിടെ വ്യർത്ഥമാണ്. കാരണം കാലങ്ങളായി PSC അനുവർത്തിച്ചുപോരുന്ന സിലബസിൽ നിന്നും തികച്ചും വിഭിന്നമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന സിലബസ്. അതിനാൽ തന്നെ എല്ലാ ഉദ്യോഗാർത്ഥികളും തുടക്കക്കാർ എന്ന രീതിയിൽ തന്നെയാണ് ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ പോകുന്നത്. ആദ്യ റാങ്കുകൾ നിർണയിച്ചേക്കാവുന്ന 20 ചോദ്യങ്ങളാണ് ഓരോ തസ്തികകൾക്കുമുള്ള സ്പെഷ്യൽ ടോപ്പിക്കുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സിലബസിലെ പുതിയ പാഠഭാഗങ്ങളെ ആഴത്തിൽ ഹൃദിസ്ഥമാക്കി ശുഭപ്രതീക്ഷയോടെ കഠിനാധ്വാനം ചെയ്താൽ നേടാവുന്നതേയുള്ളൂ.