മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി നടന്നുവരുന്ന PSC പരീക്ഷകളെ നിങ്ങൾ പരിചയപ്പെട്ടുകഴിഞ്ഞു. ഒരു പരീക്ഷ മാത്രം എഴുതി ജോലി നേടാൻ കഴിഞ്ഞിരുന്ന കാലം കഴിഞ്ഞു. ലക്ഷ്യബോധവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ മാത്രമേ സർക്കാർ ജോലി നേടിയെടുക്കാൻ സാധിക്കുകയുള്ളു എന്ന സത്യം മനസ്സിലാക്കണം. പ്രിലിമിനറി പരീക്ഷയും Main പരീക്ഷയും നല്ല രീതിയിൽ എഴുതാൻ കഴിയുന്ന ഉദ്യോഗാർത്ഥികൾക്കുമാത്രമേ ഇനി സർക്കാർ ജോലിയിൽ പ്രവേശനം ലഭിക്കുകയുള്ളു. മുൻകാലങ്ങളിൽ Current Affairs ന് വല്യ പ്രാധാന്യമുണ്ടായിരുന്നില്ല ഇപ്പോൾ സ്ഥിതി അതല്ല. 10 മുതൽ 20 മാർക്ക് വരെയാണ് ഈ ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉണ്ടാവുന്നത്. 2021 ൽ PSC നടത്തിയ പുതിയ സിലബസ് പ്രകാരമുള്ള Preliminary, Main പരീക്ഷകൾ ഉൾപ്പെടുത്തി ഫോക്കസ് അക്കാദമി തയ്യാറാക്കിയിരിക്കുന്ന മുൻവർഷ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും വിശദീകരണ ങ്ങളും മുൻ പരീക്ഷകളെ പരിചയപ്പെടാനും ഇനി വരാൻ പോകുന്ന പരീക്ഷകളെ അഭിമുഖീകരിച്ച് നല്ല റാങ്ക് നേടാനും നിങ്ങൾക്ക് സഹായകരമായിരിക്കും.