പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോൻ.വള്ളത്തോൾ പാരമ്പര്യത്തിൽ പെട്ട കവിയിൽ നിന്ന് നാരായണ മേനോൻ ദാർശനിക കവിയായി, തത്ത്വചിന്തകനായി വിലാപകാവ്യകാരനായി, വിവർത്തകനായി, ആർഷജ്ഞാനിയായി പിന്നെ ലൈംഗിക ശാസ്ത്രാവബോധകനായി. ആർഷജ്ഞാനത്തിന്റെയും രതിലോകത്തിന്റെയും വഴികൾ ആവിഷ്കരിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത്‌സമഗ്രമായൊരജീവിതസങ്കൽപം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു നാലപ്പാട്ട് നാരായണമേനോൻ.മലയാളിയുടെ കപട സദാചാരബോധത്തേയും വികലമായ ലൈംഗിക ധാരണകളെയും തിരുത്തിയ ആദ്യത്തെ സമ്പൂര്‍ണമായ ലൈംഗിക വിജ്ഞാനകൃതി. ലൈംഗികതയെ അശ്ലീലതയായി മാത്രം കാണുന്ന സമീപനത്തിൽ നിന്നു വ്യത്യസ്തമായി ആരോഗ്യകരമായ ലൈംഗികവീക്ഷണം സമൂഹത്തിൽ പ്രചരിപ്പിക്കാൻ രതിസാമ്രാജ്യത്തിന്റെ രചനയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചു. മലയാളിയുടെ കപട സദാചാരബോധത്തേയും വികലമായ ലൈംഗിക ധാരണകളെയും തിരുത്തിയ ആദ്യത്തെ ലൈംഗികവിജ്ഞാനകൃതി. ഭാരതീയവും വൈദേശികവുമായ ലൈംഗികവിജ്ഞാനത്തിന്റെ മഹാശേഖരത്തിൽ നിന്നും സ്വാംശീകരിച്ച നിരീക്ഷണങ്ങൾ. ലൈംഗിക വിഷയങ്ങളെക്കുറിച്ച് ഇന്നുവരെ മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള എല്ലാ കൃതികളിലും വച്ച് മേന്മയാർന്നത് നാലപ്പാടന്റെ ഗ്രന്ഥം തന്നെയാണെന്ന് പറയാം.ഭാരതീയവും വൈദേശികവുമായ ലൈംഗികവിജ്ഞാനത്തിന്റെ മഹാശേഖരത്തില്‍നിന്ന് സ്വാംശീകരിച്ച വിലപ്പെട്ട നിരീക്ഷണങ്ങള്‍ ആണ് ഇ കൃതിയിൽ അദ്ദേഹം നടത്തിയിരിക്കുന്നത്.