മഹാക്ഷേത്രങ്ങളിൽ സപരിവാരപൂജയാണ് ചെയ്യേണ്ടത്. മാത്ര മല്ല പ്രതിഷ്ഠാകുലശാദ്യവസരങ്ങളിലും ഉത്സവാദ്യവസരങ്ങളിലും, നവീകരണകലശാദ്യവസരങ്ങളിലും കളഭാഭിഷേകാദ്യവസരങ്ങ നിലും വർഷം തോറുമുള്ള പ്രതിഷ്ഠാദിവസാദി വിശേഷദിവസങ്ങ ളിലും ബ്രഹ്മകലശപൂജ സപരിവാരമായി ചെയ്യേണ്ടതാണ്. ഈ വശ്യൾക്കായി എല്ലാ ദേവതകളുടേയും പ്രത്യേകമായ സപരിവാ പൂജാപുസ്തകങ്ങൾ ഇതാ പ്രസിദ്ധീകരിയ്ക്കുന്നു. ഈ പുസ്ത കത്തോടൊപ്പം പൂജാതത്ത്വവും ആമുഖമായി ചേർത്തിരി ന്നു. ഇതിനെല്ലാം പുറമെ ശിവേലി, നവകം, പഞ്ചഗവ്യം എന്നിവ യുടെ വിധികളും കൂടി മുപ്പതോളം വിഷയങ്ങളും; എല്ലാ മൂർത്തി കളുടേയും ഋഷി - ഛന്ദോ - ദേവതകളോടും കൂടിയ മൂലമന്ത്ര ങ്ങളും ഉപാസനാമന്ത്രങ്ങളും ചേർത്തിരിയ്ക്കുന്നു. ഈ പുസ്ത കവും ജനോപകാരപ്രദമാകുമെന്ന് വിശ്വസിയ്ക്കുന്നു. ഈ പുസ്തകത്തിന്ന് വേണ്ടതായ എല്ലാ നിർദ്ദേശങ്ങളും നൽ കിയ ഞങ്ങളുടെ ബന്ധുവും പ്രസിദ്ധ സംസ്കൃതപണ്ഡിതനും താന്ത്രികാചാര്യനുമായ കുന്നത്തൂർ പടിഞ്ഞാറേടത്ത് ബ്രഹ്മശ്രീ. കെ.പി.സി.നാരായണൻ ഭട്ടതിരിപ്പാടിനോട് - നാരായണേട്ടനോ ടുള്ള - ഞങ്ങളുടെ അകൈതവമായ നന്ദിയും രേഖപ്പെടുത്തുന്നു.