സമൂഹശാസ്ത്രം – 11 (ഇന്ത്യൻ സമൂഹവും ഇന്ത്യയിലെ സാമൂഹ്യമാറ്റവും വികസനവും) എന്ന ഈ പുസ്തകം പുതിയ ഗ്രേഡിങ് സമ്പ്രദായമനുസരിച്ച് പരിഷ്കരിച്ച എൻ. സി. ഇ. ആർ. ടി. സിലബസ്സിന്റെയും പാഠപുസ്തകത്തിന്റെയും അടിസ്ഥാനത്തിൽ ഒരു റഫറൻസ് പുസ്തകമായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.ഹയർ സെക്കണ്ടറി, സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, വി.എച്ച്. എസ്. ഇ. സി. ബി. എസ്. ഇ. എന്നീ കോഴ്സുകളിൽ പഠിക്കുന്നവരുടെ ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് (ഹ്യുമാനിറ്റീസിനുവേണ്ടി ഐഛിക വിഷയം),നിലവിൽ സിലബസിലുള്ള എല്ലാ വിഷയങ്ങളും ലളിതവും സുഗമവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. വിഷയസംബന്ധമായ ഏറ്റവും പുതിയ കാര്യങ്ങൾ മുഴുവനായും സിലബസിനു യോജിച്ച വിധത്തിൽ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ പുതിയ ഗ്രേഡിംഗ് രീതിയനുസരിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഓരോ അധ്യായത്തിന്റെയും അവസാനഭാഗത്ത് കൊടുത്തിരിക്കുന്നത്.